
ദില്ലി: ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയില്‍ അഞ്ചുവയസുകാരന്‍ അച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. പിതാവ് 27 കാരന്‍ ആദിത്യ പാണ്ഡെ യെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരന്‍ ഗ്യാന്‍ പാണ്ഡെ മരണപ്പെട്ടത്.
ഖാന്‍പുരിയില്‍ നേബ് സരെയിലാണ് പാല്‍കച്ചവടക്കരനായ ആദിത്യ പാണ്ഡെ ജീവിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ മകന്‍ പഠിക്കാതെ മൊബൈലില്‍ കളിക്കുന്നത് ആദ്യത്യയുടെ ശ്രദ്ധയില്‍ പെടുകയും. മകനെ ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഗുരുതരമായി ശരീരത്തില്‍ മുറിവ് പറ്റിയ കുട്ടിയെ അമ്മ സകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസില്‍ ഇതോടെ വിവരം ആറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കുട്ടി മരണപ്പെട്ടത്. പൊലീസ് സംഭവസ്ഥലത്ത് എത്തി ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
അതേ സമയം മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിക്ക് എങ്ങനെ പരിക്ക് പറ്റിയെന്നതില്‍ കൃത്യമായ വിശദീകരണം ഇവര്‍ ആദ്യം നല്‍കിയല്ല. പൊലീസിന്‍റെ ചോദ്യങ്ങളോട് ഇവര്‍ കാര്യമായി പ്രതികരിച്ചില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് കാര്യമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കാര്യമായ അന്വേഷണം ആരംഭിച്ചു.
അതേ സമയം ചെല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈനില്‍ കുട്ടിയെ മര്‍ദ്ദിച്ചത് അച്ഛനാണ് എന്ന് പറഞ്ഞ് വന്ന അജ്ഞാത കോള്‍ വഴിത്തിരിവായി. വിശദമായ ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. ഈ ദമ്പതികള്‍ക്ക് മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam