ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ടെറസിൽ ചാരായ വാറ്റ്; സെക്യൂരിറ്റി ജീവനക്കാരനും സുഹൃത്തുക്കളും പിടിയില്‍

Published : May 03, 2020, 08:06 PM ISTUpdated : May 03, 2020, 08:07 PM IST
ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ടെറസിൽ ചാരായ വാറ്റ്; സെക്യൂരിറ്റി ജീവനക്കാരനും സുഹൃത്തുക്കളും  പിടിയില്‍

Synopsis

വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ്  വാറ്റു കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്. 

കൊച്ചി: കോതമംഗലത്ത് ഫ്ലാറ്റ് സമുച്ചയത്തിൻറെ ടെറസിൽ ചാരായം വാറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം, മലയൻകീഴ് സ്വദേശി തുരുത്തേൽ ജോണി, മാലിപ്പാറ സ്വദേശി പുത്തൻപുരയ്ക്കൽ ബേസിൽ, കുടമുണ്ട സ്വദേശി പരുത്തിമാലി അനീഷ് എന്നിവരാണ് പിടിയിലായത്. 

ഇവരുടെ പക്കൽ നിന്നും ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഫ്ലാറ്റിലെ  സെക്യൂരിറ്റി ജീവനക്കാരനാണ് പിടിയിലായ ജോണി. മറ്റു പ്രതികളായ ബേസിലും, അനീഷും ജോമിയുടെ സുഹൃത്തുക്കളാണ്. വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മൂന്നുനില ഫ്ലാറ്റിന് മുകളിലെ വാറ്റു കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ