
മുംബൈ: വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ബാഗേജ് പരിശോധനയിൽ കണ്ടെത്തിയത് 9 പെരുമ്പാമ്പ് അടക്കം 11 പാമ്പുകൾ. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ബാങ്കോക്കിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരന്റെ ലഗേജിലാണ് അപൂർവ്വയിനം പാമ്പുകളുടെ ശേഖരം കണ്ടെത്തിയത്. ചെക്കിന്‍ ലഗേജിൽ ബിസ്ക്റ്റ്, കേക്ക് പൊതികളിലായാണ് പാമ്പുകളെ എത്തിച്ചത്. കസ്റ്റംസ് ആക്ട് 1962 അനുസരിച്ചാണ് പാമ്പുകളെ പിടിച്ചെടുത്ത കസ്റ്റംസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പെരുമ്പാമ്പിന് പുറമേ കോണ്‍ സ്നേക്കിനേയും ലഗേജിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam