75 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം, പാലക്കാട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

Published : Jan 23, 2022, 08:32 PM IST
75 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം, പാലക്കാട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

Synopsis

വിവിധ രാജ്യങ്ങളുടെ ഡോളർ, ദിനാർ, റിയാൽ തുടങ്ങിയ കറൻസികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറൻസി (Foreign currency) നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി ഹസ്സൻ അബ്ദുല്ലയിൽ നിന്നാണ് കറൻസി പിടികൂടിയത്. വിവിധ രാജ്യങ്ങളുടെ ഡോളർ, ദിനാർ, റിയാൽ തുടങ്ങിയ കറൻസികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഹാൻഡ് ബാഗിലും ചെക്ക്–ഇൻ ബാഗിലുമായാണ് ഇയാൾ കറൻസികൾ കടത്താൻ ശ്രമിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ 

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ ഷാർജയ്ക്ക് പോകാനെത്തിയ കുന്നംകുളം സ്വദേശി രാമകൃഷ്ണനാണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന രാമകൃഷ്ണനെ നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ