നിയമവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ്; മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെ കോടതി വെറുതെ വിട്ടു

Published : Mar 27, 2021, 11:16 AM IST
നിയമവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ്;  മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെ കോടതി വെറുതെ വിട്ടു

Synopsis

ചിന്മയാനന്ദിൽ നിന്ന്  അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും കേടതി വെറുതെ വിട്ടു. 

ലഖ്‌നൗ: നിയമവിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍  മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെ വെറുതെ വിട്ടു.  ഇര കോടതിയിൽ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ്  വെറുതെ വിട്ടത്. ലക്നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ചിന്മയാനന്ദിൽ നിന്ന്  അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും കേടതി വെറുതെ വിട്ടു. 

വിവാദമായ കേസിൽ സുപ്രീം കോടതിയുടെ അടക്കം ഇടപെടലുണ്ടായിരുന്നു. ഷാജഹാന്‍പുരിലെ നിയമ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയാണ് ബിജെപി നേതാവും മുന്‍ എംപിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം വലിയ വാര്‍ത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കി. സംഭവത്തില്‍ ഇരുവരും അറസ്റ്റിലായിരുന്നു

പിന്നീട് വിചാരണയ്ക്കിടെ നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസില്‍  പരാതിക്കാരി  മൊഴിമാറ്റി. പ്രത്യേക എംഎല്‍എ-എംപി കോടതിയിലാണ് വിദ്യാര്‍ത്ഥി മൊഴിമാറ്റിയത്. കോടതയില്‍ ഹാജരായ പെണ്‍കുട്ടി ചിന്മയാനന്ദിനെതിരെ നേരത്തെ നല്‍കിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ