പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, 11 വയസുകാരിയെ പീഡിപ്പിച്ചു, മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ

Published : Sep 14, 2026, 02:43 PM IST
POCSO case Arrest

Synopsis

2023 ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷം ആണ് അറസ്റ്റ്. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടിൽ എ.ആർ. സെയ്‌ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം: പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപകൻ പിടിയിൽ. 2023 ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷം ആണ് അറസ്റ്റ്. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടിൽ എ.ആർ. സെയ്‌ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. 2022-23 കാലയളവിൽ മദ്രസയിൽ അധ്യാപകനായിരിക്കെ, ഇവിടെ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനമെന്ന് പരാതിയിൽ പറയുന്നു.നെയ്യാറ്റിൻകര ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, പൂവാർ സി.ഐയുടെ ചുമതലയുള്ള കണ്ണൻ, പൊഴിയൂർ സിഐ. എം.എസ്. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പീഡനക്കേസിൽ മുൻ തെഹൽക്കാ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
14 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, പ്രതികളിൽ ഒരാളെ പോലീസ് കാലിൽ വെടിവെച്ചു വീഴ്ത്തി പിടികൂടി