
താനൂര്‍: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്റ്റിലായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16എടിഎം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ആഡംബര കാർ എന്നിവ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ ആയതായി പൊലീസ് പറഞ്ഞു.
തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൻ, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ലോൺ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്.
പ്രോസസിങ് ഫീസ്, മുദ്രപത്രം, സർവ്വീസ് ചാർജ്ജ് ഇനങ്ങളിൽ ഒന്നര ലക്ഷം മുതലുള്ള തുക പ്രതികൾ മുൻകൂർ വാങ്ങും. ശേഷം നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്. പ്രതികളിൽ നിന്ന് വിവിധ ബാങ്ക് പാസ്ബുക്കുകൾ, 16 എടിഎം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ആഡംബര കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ ആയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. അന്വേഷണത്തിൽ വ്യാജ രേഖകൾ സമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam