ഇരുമ്പ് വാതില്‍ അറുത്ത്, 22 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടി: കൊടുംകുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

Published : Jun 23, 2019, 11:44 PM IST
ഇരുമ്പ് വാതില്‍ അറുത്ത്, 22 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടി:  കൊടുംകുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

Synopsis

കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരാണ് തടവുചാടിയത്. ഇരുമ്പ് വാതില്‍ അറുത്ത് മാറ്റാനും 22 മീറ്റര്‍ ഉയരമുള്ള മതില്‍ കയര്‍ ഉപയോഗിച്ച് ചാടിക്കടക്കാനും ഇവര്‍ക്ക് ജയിലിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിരീക്ഷണം

നീമച്ച്: ജയില്‍ ചാടിയ കൊടുംകുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മധ്യപ്രദേശിലെ നീമച്ചിലെ ജില്ലാ ജയിലില്‍ നിന്നാണ് നാലുപേര്‍ രക്ഷപ്പെട്ടത്. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരാണ് തടവുചാടിയത്. പത്തൊന്‍പതിനും ഇരുപത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ടവര്‍. 

നര്‍ സിങ്, ബന്‍സിലാല്‍ ബന്‍ജാര, ദുബേലാല്‍, പങ്കജ് മോംഗിയ എന്നിവരാണ് രക്ഷപ്പെട്ട കുറ്റവാളികള്‍. ഇവരില്‍ രണ്ടുപേര്‍ രണ്ട് പേര്‍ക്ക് പത്തുവര്‍ഷം തടവിന് വിധിച്ചിട്ടുള്ളവരും മറ്റ് രണ്ട് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരുമാണ്. നര്‍ സിങ്, ബന്‍സിലാല്‍ ബന്‍ജാര എന്നിവര്‍ ഉദയ്പൂര്‍ സ്വദേശിയും, ദുബേലാല്‍ ഗോരി സ്വദേശിയും പങ്കജ് മോംഗിയ ചിറ്റോര്‍ സ്വദേശിയുമാണ്. 

മധ്യപ്രദേശ്, രാജസ്ഥാന്‍ സ്വദേശികളാണ് ജയില്‍ ചാടിയവര്‍. ഇന്ന് പുലർച്ചെയാണ് സംഭവം. വലിയ ഇരുമ്പ് വാതില്‍ അറുത്ത് മാറ്റാനും 22 മീറ്റര്‍ ഉയരമുള്ള മതില്‍ കയര്‍ ഉപയോഗിച്ച് ചാടിക്കടക്കാനും ഇവര്‍ക്ക് ജയിലിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിരീക്ഷണം. തടവുപുള്ളികള്‍ രക്ഷപ്പെട്ടതില്‍ അന്വേഷണത്തിന് തീരുമാനമായി. പ്രതികള്‍ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇവരെ പിടികൂടുന്നർക്ക് 50,000 രൂപ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ