ഡെലിവറി ബോയിക്ക് ക്രൂരമര്‍ദ്ദനം നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ

Web Desk   | Asianet News
Published : Jul 30, 2021, 08:21 AM ISTUpdated : Jul 30, 2021, 08:22 AM IST
ഡെലിവറി ബോയിക്ക് ക്രൂരമര്‍ദ്ദനം നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ

Synopsis

 ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ന്‍ ച​ന്ദ്ര​കാ​ന്ത് നി​നെ​വുമായി രാ​ഹു​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ അ​ഞ്ച് പേ​രും ചേ​ര്‍​ന്ന് രാ​ഹു​ലി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. 

മുംബൈ: ഡെ​ലി​വ​റി ബോ​യി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മഹാരാഷ്ട്രയില്‍ നാലുപേരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ കാ​ണ്ഡി​വാ​ലി​യി​ലെ പോ​യി​സ​റി​ല്‍ വ​ച്ചാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. അറസ്റ്റിലായവര്‍ ശിവസേന പ്രവർത്തകരാണ് എന്നാണ് പൊലീസ് പറയുന്നത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 

ജ​യ്ഹി​ന്ദ് ചൗ​ള്‍ നി​വാ​സി​യാ​യ രാ​ഹു​ല്‍ ശ​ര്‍​മ എ​ന്ന​യാ​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് രാ​ഹു​ല്‍ പോ​യി​സ​ര്‍ മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ശി​വ​സേ​ന​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ലു​ള്ള സ്ഥ​ല​ത്ത് മ​ഴ ന​ന​യാ​തി​രി​ക്കാ​ന്‍ രാ​ഹു​ല്‍ ക​യ​റി നി​ന്നു.

ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ന്‍ ച​ന്ദ്ര​കാ​ന്ത് നി​നെ​വുമായി രാ​ഹു​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ അ​ഞ്ച് പേ​രും ചേ​ര്‍​ന്ന് രാ​ഹു​ലി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു പേ​രെ​കൂ​ടി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്
'മുണ്ടേരി തിങ്ങ്സ്', മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17ാം വയസിൽ, താക്കീത് നൽകി വിട്ടു, വീണ്ടും ആവ‍ർത്തനം, 18കാരൻ പിടിയിൽ