പെണ്‍സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്ത് വടിവാളുകൊണ്ട് ആക്രമണം; 4 പേർ പിടിയിൽ

Published : Oct 31, 2022, 09:20 PM IST
പെണ്‍സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്ത് വടിവാളുകൊണ്ട് ആക്രമണം; 4 പേർ പിടിയിൽ

Synopsis

പെൺസുഹൃത്തിന് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു.

കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്ത് വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേരെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പടെ നാല് പേരാണ് വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ചത്. മാറമ്പിള്ളി പള്ളിക്കവല മുണ്ടയ്ക്കൽ വീട്ടിൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് റാഫി (21), പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസിൻ (20) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

പട്ടിമറ്റം ഡബിൾ പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പെൺസുഹൃത്തിന് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കറ്റു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ വിവിധയിടങ്ങളിൽ നിന്നായാണ് പൊലീസ് അറസ്റ്റ് ചെയ്തു. 

സിഐ വി.പി സുധീഷ് , എസ്.ഐ ഏ.എൽ അഭിലാഷ്, എ.എസ്.ഐ നൗഷാദ്,  സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി .എ അഫ്സൽ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. എ സുബീർ, അനിൽകുമാർ , മിഥുൻ മോഹൻ , എം.ആർ രാജേഷ്, പി.കെ ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാന്റ് ചെയ്തു.

Read More : പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ