കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ ടൂറു പോയിട്ടുണ്ടെന്ന് സാഹിത്യകാരന്‍റെ വെളിപ്പെടുത്തല്‍

By Web TeamFirst Published Jan 31, 2020, 1:45 PM IST
Highlights

സെക്‌സിന് വേണ്ടി യാത്രകള്‍ ചെയ്തിരുന്നു. ഒരിക്കലും ഒരു ടൂറിസ്റ്റ് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു"- 68-കാരനായ മാറ്റ്‌സ്ഡനെഫ് പറഞ്ഞു. 

പാരീസ്: ലോക പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഗബ്രിയേല്‍ മാറ്റ്സ്‌നെഫിന്‍റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. സെക്‌സിന് വേണ്ടി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായാണ് മാറ്റ്‌സ്ഡനെഫ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായിരുന്നു തന്‍റെ ആ യാത്രകളെന്നും അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും മാറ്റ്‌സ്ഡനെഫ് പറഞ്ഞു.

"സെക്‌സിന് വേണ്ടി യാത്രകള്‍ ചെയ്തിരുന്നു. ഒരിക്കലും ഒരു ടൂറിസ്റ്റ് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു"- 68-കാരനായ മാറ്റ്‌സ്ഡനെഫ് പറഞ്ഞു. പതിനാലാം വയസില്‍ തന്നെ ദുരുപയോഗം ചെയ്ത ഗബ്രിയലിനെ കുറിച്ച് ഒരു ഫ്രഞ്ച് എഡിറ്ററിന്‍റെ തുറന്നുപറച്ചിലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. 

സ്‌കൂള്‍ വിട്ടു വരുന്ന തന്നെയും കാത്ത് പുറത്ത് അയാള്‍ നില്‍ക്കുമായിരുന്നു എന്നും ശേഷം ഹോട്ടലില്‍ കൊണ്ടുപോയി ചൂഷണം ചെയ്യുമായിരുന്നു എന്നും അവര്‍ തുറന്നെഴുതി. ഇവരുടെ വെളിപ്പെടുത്തലിന് ശേഷം ഇയാള്‍ക്കെതിരെ ഫ്രഞ്ച് പൊലീസ് കേസെടുത്തിരുന്നു.

click me!