തമിഴ്‌നാട്ടിൽ നിന്നു കണ്ടെയ്നർ ലോറിയിൽ എത്തിച്ച കഞ്ചാവ് പിടികൂടി

By Web TeamFirst Published May 12, 2021, 8:08 PM IST
Highlights

ലോറിയുടെ കാബിനിൽ സ്യൂട്ട് കെയിസിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 

കായംകുളം: തമിഴ്‌നാട്ടിൽ നിന്നു കണ്ടെയ്നർ ലോറിയിൽ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി. 10.33 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരാണ് അറസ്റ്റിലായത്. തെക്കേക്കര പോനകം കൈപ്പള്ളിത്തറയിൽ എം മഹേഷ് (31), ലോറി ഓടിച്ചിരുന്ന ചെന്നിത്തല തെക്ക് മാലിയിൽ എം രാഹുൽ (27) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചാലുമൂടിന് സമീപത്തുള്ള ഒരു വർക്ക് ഷോപ്പിൽ നിന്നും കസ്റ്റഡിൽ എടുത്തത്. 

ആലപ്പുഴഎക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എൻ ശിവപ്രസാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു വാഹനപരിശോധന നടത്തുമ്പോഴാണ് കൊച്ചാലുംമൂടിനു സമീപത്തെ ഒരു വർക്ഷോപ്പിൽ എറണാകുളം റജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറി ശ്രദ്ധിക്കുന്നത്. ലോറിയുടെ കാബിനിൽ സ്യൂട്ട് കെയിസിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 

Latest Videos

ലോറിയും എക്സൈസ് സംഘംകസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയിൽ മൊത്തം 2 ലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് സംഘം പറഞ്ഞു. . തമിഴ്‌നാട്ടിലെ സേലത്തു നിന്ന് കേരളത്തിലെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ മഹേഷ് മുൻപും സമാന കേസുകളിൽ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!