കണ്ണൂരിൽ പതിനാല് വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ

Published : Dec 15, 2020, 08:52 PM ISTUpdated : Dec 15, 2020, 08:57 PM IST
കണ്ണൂരിൽ പതിനാല് വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ

Synopsis

പൊലീസും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും  പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പിതാവാണ് പീ‍ഡിപ്പിച്ചതാണെന്ന വിവരം വെളിപ്പെടുത്തുന്നത്.

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ പതിനാല് വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മകൾ ഗർഭിണിയാണെന്ന വിവരം അമ്മയും അറിഞ്ഞത്. പൊലീസും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പിതാവാണ് പീ‍ഡിപ്പിച്ചതാണെന്ന വിവരം വെളിപ്പെടുത്തുന്നത്. ജോലിക്ക് പോകാതെ ഇയാൾ വീട്ടിൽ തന്നെ ഇരിക്കാറാണ് പതിവ്. കുട്ടിയുടെ അമ്മ തൊഴിലെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. 

അമ്മ വീട്ടിലില്ലാത്തപ്പോൾ അച്ഛൻ തന്നെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും, ചെറുക്കാൻ ശ്രമിക്കുമ്പോൾ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും കുട്ടി പൊലീസിനോട് പറ‌ഞ്ഞു. ഭയന്നാണ് ഇത്രയും കാലം പുറത്ത് പറയാതിരുന്നതെന്ന് കുട്ടി പറയുന്നു. കേസെടുത്ത ചക്കരക്കൽ പൊലീസ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്കു. കുട്ടിയുടെ ആരോഗ്യ നില മോശമാണെന്നും തുടർചികിത്സ ആവശ്യമാണെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ