മദ്യപിച്ചെത്തിയ പിതാവ് പതിമൂന്ന് വയസ്സുള്ള മകളെ ബലാത്സം​ഗം ചെയ്തു

Published : Dec 09, 2019, 08:37 AM IST
മദ്യപിച്ചെത്തിയ പിതാവ് പതിമൂന്ന് വയസ്സുള്ള മകളെ ബലാത്സം​ഗം ചെയ്തു

Synopsis

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്ന്  അമ്മ നൽകിയ പരാതിയിൽ പറയുന്നു. 

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹറിച്ച് ജില്ലയിൽ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പിതാവ് ബലാത്സം​ഗത്തിനിരയാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്ന്  അമ്മ നൽകിയ പരാതിയിൽ പറയുന്നു. 

പെൺകുട്ടി ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് കുടുംബാം​ഗങ്ങളും അയൽക്കാരും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പും മകൾക്ക് നേരെ ഇയാൾ‌ ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചിരുന്നതായി അമ്മ പൊലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ‌ ചെയ്തതായി പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ