കരിപ്പൂരിലെ സ്വർണ്ണക്കടത്തിന് സഹായിച്ചവരെല്ലാം ഒരു ഏജൻസിയിലെ ജീവനക്കാർ

By Web TeamFirst Published Sep 9, 2020, 12:00 AM IST
Highlights

ഡിആര്‍ഐ ജീവനക്കാരെ ഇടിച്ച് പരിക്കേല്പിച്ച് സർണ്ണം കടത്താൻ ശ്രമിച്ച കേസിൽ എയർപോർട്ടിൽ നിന്ന് പിടിയിലായത് കൊണ്ടോട്ടി സ്വദേശി ജലീൽ, തേഞ്ഞിപ്പലം സ്വദേശി അബ്ദുൾ സലാം, ഈർങ്ങാട്ടിരി സ്വദേശി പ്രഭാത് വെള്ളൂർ സ്വദേശി മുഹമ്മദ് ,സാബിഖ് എന്നിവരാണ്. 

കോഴിക്കോട്: കരിപ്പൂരിലെ സ്വർണ്ണക്കടത്തിന് സഹായിച്ചവരെല്ലാം യുഡിഎസ് എന്ന ഏജൻസിയിലെ ജീവനക്കാർ. ജലീലെന്ന സൂപ്പർവൈസർ 12.6 ലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റി. സംഘം ഇതിന് മുന്‍പ് 20 തവണയായി 30 കിലോ സ്വർണ്ണം കടത്തിയതായി ഡിആര്‍ഐ കോടതിയെ അറിയിച്ചു. 5 പ്രതികളെയും ഇന്ന് റിമാന്റ് ചെയ്തു.

ഡിആര്‍ഐ ജീവനക്കാരെ ഇടിച്ച് പരിക്കേല്പിച്ച് സർണ്ണം കടത്താൻ ശ്രമിച്ച കേസിൽ എയർപോർട്ടിൽ നിന്ന് പിടിയിലായത് കൊണ്ടോട്ടി സ്വദേശി ജലീൽ, തേഞ്ഞിപ്പലം സ്വദേശി അബ്ദുൾ സലാം, ഈർങ്ങാട്ടിരി സ്വദേശി പ്രഭാത് വെള്ളൂർ സ്വദേശി മുഹമ്മദ് ,സാബിഖ് എന്നിവരാണ്. എയർപോർട്ടിൽ ശുചീകരണത്തിന്റെ കരാറുള്ള യുഡിഎസ് എന്ന ചെന്നൈയിൽ നിന്നുള്ള സ്വകാര്യ ഏജൻസിയിലെ ജീവനക്കാരാണ് എല്ലാവരും. 
വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാരെത്തിക്കുന്ന സ്വർണ്ണം പുറത്തെത്തിച്ച് നിസാറടങ്ങുന്ന സംഘത്തിന് നൽകിയിരുന്നത് ഇവരാണ്. സംഘത്തിലെ പ്രധാനിയായ ശുചീകരണസൂപ്പർവൈസർ ജലീലിന്റെ പക്കൽ നിന്ന് പന്ത്രണ്ടരലക്ഷം രൂപ പിടിച്ചു. ഇത് സ്വർണ്ണകടത്തിന് പ്രതിഫലമായി കിട്ടിയതെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചു.

ജലീലിനെ സഹായിച്ചത് മറ്റൊരു സൂപ്പർവൈസറായ സലാമാണ്. പ്രഭാത് , സാബിഖ് എന്നീവരാണ് നിസാറുമായി ജലീലിനെ ബന്ധപ്പെടുത്തിയത്.സ്വർണ്ണമെത്തിച്ചത് ദോഹയിൽ നിന്നാണ്. രണ്ട് യാത്രക്കാർ. ടോയ്ലറ്റിൽ വെച്ച സ്വർണ്ണമെടുത്ത് കാറിൽ കൊണ്ട് വന്ന് നിസാറിന് കൈമാറിയത് ജലീലും സലാമും.

നിസാറും സംഘവും ഇതിന് മുന്പ് 20 തവണയായി 30 കിലോ സ്വർണ്ണം കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി മലപ്പുറം കീഴുപറമ്പ് സ്വദേശി ഫസലുറഹ്മാന് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

click me!