നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി

Published : Dec 11, 2019, 07:56 PM IST
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി

Synopsis

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരിൽ നിന്നുമാണ് സ്വർണമിശ്രിതം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വർണം.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നുമായി 1.6 കിലോ സ്വർണമിശ്രിതം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരിൽ നിന്നുമാണ് സ്വർണമിശ്രിതം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വർണം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം വിവരം നൽകിയതിനെ തുടർന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് സ്വർണമിശ്രിതം പിടികൂടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.34 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തും പിടിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് ഡിആര്‍ഐയാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 111.64 ഗ്രാം തൂക്കം വീതമുള്ള 30 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. കൂടിയ അളവില്‍ ഒരുമിച്ച് എത്തിക്കാനാണ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ ഇത്തരത്തില്‍ വിമാനത്തിന്‍റെ ശുചിമുറിയില്‍ ഒളിപ്പിച്ച് കൊണ്ട് വരുന്നതെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്‍റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ്ണം കടത്തിയ സംഭവങ്ങളും നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്