
കൊച്ചി: കസ്റ്റംസിനെ വെട്ടിച്ച് ശരീരത്തിലൊളിപ്പിച്ച സ്വർണ്ണവുമായി നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കടന്ന യുവാവും സഹായിയും പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനും ആണ് പിടിയിലായത്. സൂരജിനെ കൂട്ടിക്കൊണ്ടുപോകാൻ ആണ് മുഹമ്മദ് ഫൈസൽ എത്തിയത്.
634 ഗ്രാം സ്വർണ്ണം നാല് ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് സൂരജ് ശരീരത്തിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്ന് എയർ ഇന്ത്യയുടെ AI 934 വിമാനത്തിലാണ് ഇയാൾ എത്തിയത്. സംശയം തോന്നിയതോടെ എയ്ഡ് പോസ്റ്റിൽ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 30ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 20 പവൻ സ്വർണ്ണം വിമാനത്താവളത്തിന്റെ പാർക്കിംഗ് ഏരിയക്ക് സമീപം പൊലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി അജ്മൽ അനസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also: ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam