അനധികൃത നിർമ്മാണം തടയാനെത്തിയ പഞ്ചായത്തംഗത്തെ റിട്ട ഡെപ്യൂട്ടി തഹസിൽദാർ വെട്ടി പരിക്കേൽപ്പിച്ചു

Published : Sep 04, 2019, 08:01 PM ISTUpdated : Sep 04, 2019, 08:24 PM IST
അനധികൃത നിർമ്മാണം തടയാനെത്തിയ പഞ്ചായത്തംഗത്തെ റിട്ട ഡെപ്യൂട്ടി തഹസിൽദാർ വെട്ടി പരിക്കേൽപ്പിച്ചു

Synopsis

തടത്തിൽപ്പടി - മോടിയിൽ റോഡിന്റെ ഒരു ഭാഗം അടച്ച് നിർമ്മാണം നടത്തുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സജി സ്ഥലത്ത് എത്തിയത്

ചെങ്ങന്നൂർ: സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന വിധത്തിൽ പൊതുവഴിയടച്ച് റോഡ് നിർമ്മാണം നടത്തുന്നത് തടയാനെത്തിയ പഞ്ചായത്തംഗത്തെ റിട്ട. ഡെപ്യൂട്ടിതഹസിൽദാർ വെട്ടി പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആലാ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് അംഗം വടക്കേ ചരുവിൽ വീട്ടിൽ വി.എൻ.സജികുമാർ(40) നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒരു മണിയ്ക്കാണ് സംഭവം നടന്നത്. തടത്തിൽപ്പടി - മോടിയിൽ റോഡിന്റെ ഒരു ഭാഗം അടച്ച് നിർമ്മാണം നടത്തുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സജി സ്ഥലത്ത് എത്തിയത്. നേരത്തെ ഇവിടെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തർക്കത്തിനിടയിൽ റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ കൂടിയായ മോടിയിൽ രാമകൃഷ്ണൻ വടിവാൾ കൊണ്ട് സജിയുടെ തലയ്ക്ക് വെട്ടുകയും, ഇയാളുടെ അനന്തിരവൻ നിഖിൽ കമ്പിവടി കൊണ്ട് സജിയുടെ കൈയ്ക്ക് അടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് സജിയെ ചെങ്ങന്നൂർ ഗവ: ആശുപത്രിയിൽ എത്തിച്ചത്.

പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ സജിയെ വിദഗ്ധ പരിശോധനക്കു ചെങ്ങന്നൂർ ഗവ: ആശുപത്രിയിലേക്ക് കൊണ്ടുവന്നു. തലയ്ക്ക് മുറിവേറ്റിടത്ത് എട്ട് തുന്നൽ ഉണ്ട്. വലത് കൈക്കും പരിക്കുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്