മൂന്നുപവന്‍റെ മാലയ്ക്ക് വേണ്ടി വയോധികയെ ചെറുമകന്‍ ശ്വാസം മുട്ടിച്ച് കൊന്നു

By Web TeamFirst Published Aug 16, 2019, 7:23 PM IST
Highlights

ആഭരണം മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

തൃശ്ശൂര്‍: തൃശൂർ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയിൽ ആഭരണത്തിനായി ചെറുമകന്‍ വയോധികയെ  ശ്വാസം മുട്ടിച്ച് കൊന്നു. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത് . തട്ടിയെടുത്ത മൂന്നുപവന്‍റെ മാല പണയപ്പെടുത്തി നാടുവിടാന്‍ ഒരുങ്ങിയ ചെറുമകന്‍ പ്രശാന്തിനെ  പൊലീസ് പിടികൂടി. ബസ് കണ്ടക്ടറാണ് പിടിയിലായ പ്രശാന്ത്. ആഭരണം മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കഞ്ചാവിന് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

click me!