
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തിൽ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേർ കസ്റ്റഡിയിൽ. ഇന്നലെ ആറ്റുകാൽ പൊങ്കാലയ്ക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ആളെ ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. പലിശ പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ ആറ്റുകാൽ പൊങ്കാല നടക്കുന്നതിനിടെ ശ്രീകണ്ഠേശ്വരത്തുവച്ച് സതീഷിനെ ഇന്നോവ കാറിലെത്തിയവർ വെട്ടികൊല്ലാൻ ശ്രമിച്ചത്. മുൻ റൗഡി പട്ടികയിൽപ്പെട്ടയാളാണ് പരിക്കേറ്റ സതീഷ്. പൊങ്കാലക്കിടെ അന്നദാനം നടത്തിയ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. നിരവധിക്കേസിൽ പ്രതിയായ സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമിച്ചത്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് വഞ്ചിയൂർ പൊലീസ് പറയുന്നു. സതീഷിനെ ആക്രമിക്കുന്നതിടെ ഒപ്പമുണ്ടായിരുന്ന അക്രമിസംഘത്തിന് തിരിച്ചും ആക്രമിച്ചു. ഇതിനുശേഷം പ്രതികള്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സന്തോഷ്, ബിജു, സനൽ, സുരേഷ് എന്നിവരെ ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്ന് പ്രതികളെ കൂടി ഇനും പിടികൂടാനുണ്ട്. ആക്രണത്തിൽ പരിക്കേറ്റ സതീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2019ലും സന്തോഷും സതീഷും ഏറ്റമുട്ടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam