യുവതിയുടെ ബെഡ്റൂമിൽ ഒളിക്യാമറ വെച്ചു, വീഡിയോ പകർത്തി ഭീഷണി; വീട്ടുജോലിക്കാരനെതിരെ പരാതി

Published : May 14, 2023, 02:44 PM IST
യുവതിയുടെ ബെഡ്റൂമിൽ ഒളിക്യാമറ വെച്ചു, വീഡിയോ പകർത്തി ഭീഷണി; വീട്ടുജോലിക്കാരനെതിരെ പരാതി

Synopsis

അടുത്തിടെ വീട് വ്യത്തിയാക്കുന്നതിനിടെയാണ് യുവതി തന്‍റെ കിടപ്പുമുറിയിൽ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഇത് ചെയ്തത്  പുതിയതായി വീട്ടിൽ ജോലിക്കെത്തിയ ശുംഭുംകുമാറാണെന്ന് വീട്ടുകാർക്ക് മനസിലായി.

ഗുരുഗ്രാം: വീട്ടുജോലിക്കാരന്‍ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ച് നഗ്നദൃശ്യം പകർത്തിയെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒരു ഏജൻസി വഴി വീട്ട് ജോലിക്കെത്തിയ ശുംഭംകുമാർ എന്ന യുവാവിനെതിരെയാണ് യുവതി പരാതി നൽകിയത്. വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്ന പ്രതി യുവതി അറിയാതെ കിടപ്പുമുറിയിൽ ഒളിക്യാമറ വെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ വീട് വ്യത്തിയാക്കുന്നതിനിടെയാണ് യുവതി തന്‍റെ കിടപ്പുമുറിയിൽ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഇത് ചെയ്തത്  പുതിയതായി വീട്ടിൽ ജോലിക്കെത്തിയ ശുംഭുംകുമാറാണെന്ന് വീട്ടുകാർക്ക് മനസിലായി. ഇയാളെ വിളിച്ച് ചോദ്യം ചെയ്തതോടെ തന്‍റെ കൈവശം യുവതി വസ്ത്രം മാറുന്നതടക്കമുള്ള നഗ്നദൃശ്യങ്ങളുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പൊലീസിനെ സമീപിച്ചാൽ ദൃശയങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി ശുംഭംകുമാറിനെ ഏജൻസിയിൽ വിളിച്ച് പറഞ്ഞ് ജോലിയിൽ നിന്നും മാറ്റിച്ചു.

എന്നാൽ ജോലിയിൽ നിന്ന് പിരിച്ച് വിടപ്പെട്ടതോടെ പ്രതി യുവതിയെ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തനിക്ക് രണ്ട് ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കിൽ നഗ്ന ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൈബർ ക്രൈം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയത്.  ഐടി നിയമത്തിലെ  വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Read More : പ്രണയം, പോക്സോ കേസ്, പിന്നാലെ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മുൻ കാമുകിയുടെ വീടിനടുത്ത് മൃതദേഹം

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ