
തിരുവനന്തപുരം: ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് സംഭവം. രാത്രിയിൽ പൊയ്കമുക്ക് തടത്തരികത്ത് വീട്ടിൽ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീടിനകത്ത് കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടുസാധനങ്ങൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്ത കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. പ്രതി നിരന്തരം മദ്യപാനിയും പരിസരവാസികൾക്ക് ഉപദ്രവങ്ങൾ ഉണ്ടാക്കി വരികയുമായിരുന്നുവെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Also: കാസർകോട്ടെ പ്രവാസിയുടെ മരണത്തിൽ ദുരൂഹത? കാണാതായത് 600 പവൻ സ്വർണം, ഒരു യുവതിയിലേക്കും അന്വേഷണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam