
ഗുരുഗ്രാം: ഹരിയാനയിൽ വീട്ടുജോലിക്കു നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ഗുരുഗ്രാം പൊലീസിലെ ഹെഡ് കോൺസ്റ്റബിളിൾ അനൂപ് സിങ്ങ് ആണ് പിടിയിലായത്. ഇയാളെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തന്റെ വീട്ടിൽ വേലക്കാരിയായി ജോലി ചെയ്തിരുന്ന 14 വയസ്സുകാരിയെ ആണ് അനൂപ് സിങ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ആരുമറിയില്ലെന്നും വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷമിപ്പെടുത്തിയായിയിരുന്നു ക്രൂര പീഡനം.
നവംബർ 1 മുതൽ ഓൾഡ് ഗുരുഗ്രാം ഏരിയയില്‍ താമസിക്കുന്ന അനൂപ് സിങിന്‍റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് പ്രതി പതിനാലുകാരിയെ പീഡിപ്പിച്ചത്. പലതവണ പ്രതി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വബാവികത തോന്നിയ ബന്ധു വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടർന്ന് പെൺകുട്ടിയുടെ പിതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പിന്നാലെ അനൂപ് സിങിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പൊലീസുകാരനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഡിജിപി ഉത്തരവിറക്കിയത്. കുറ്റാരോപിതനായ ഹെഡ് കോൺസ്റ്റബിളിനെ ചോദ്യം ചെയ്തു വരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Read More :
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam