കുന്നംകുളത്ത് വൻ ലഹരിവേട്ട; 16 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

Published : Apr 06, 2023, 04:56 PM IST
കുന്നംകുളത്ത് വൻ ലഹരിവേട്ട; 16 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

Synopsis

പെരുമ്പിലാവ് അൻസാർ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നിന്നാണ് സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്

തൃശ്ശൂർ: കുന്നംകുളം പെരുമ്പിലാവിൽ ലഹരി മരുന്ന് വേട്ട. 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ കുന്നംകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടി. തമിഴ്നാട് സ്വദേശികളായ  ജോൺ ഡേവിഡ്, വിഗ്നേഷ്,  വിജയ് എന്നിവരെയാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി എ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

ഇന്ന് രാവിലെ  11 മണിയോടെയാണ് പ്രതികൾ പിടിയിലായത്. പെരുമ്പിലാവ് അൻസാർ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നിന്നാണ് സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്.  പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയിൽ 16 ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ ലഹരി വസ്തുക്കൾ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്നും   എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ