ഹാഥ്‌റസ്: പ്രതികളെ നുണപരിശോധനക്ക് ഗുജറാത്തിലേക്ക് മാറ്റി

By Web TeamFirst Published Nov 22, 2020, 9:09 PM IST
Highlights

അലിഗഢ് ജയിലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗറിലേക്ക് മാറ്റിയത്. സിബിഐ സംഘത്തോടൊപ്പം ഹാഥ്‌റസ് പൊലീസും അനുഗമിച്ചു.
 

ലഖ്‌നൗ: ഹാഥ്‌റസ് ബലാത്സംഗ-കൊലപാതകക്കേസിലെ പ്രതികളെ നുണപരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനുമായി സിബിഐ ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് കൊണ്ടുപോയി. അലിഗഢ് ജയിലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗറിലേക്ക് മാറ്റിയത്. സിബിഐ സംഘത്തോടൊപ്പം ഹാഥ്‌റസ് പൊലീസും അനുഗമിച്ചു. പരിശോധനക്ക് ശേഷം പ്രതികളെ ജയിലില്‍ തിരികെയെത്തിക്കുമെന്ന് അലിഗഢ് ജയില്‍ സൂപ്രണ്ട് അലോക് സിംഗ് പറഞ്ഞു.

സന്ദീപ്, രവി, രാമു, ലവകുശ് എന്നിവരവാണ് കേസിലെ പ്രതികള്‍. സെപ്റ്റംബര്‍ 14നാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാകുന്നത്. ദില്ലിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29ന് മരിച്ചു. അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.
 

click me!