
മുംബൈ: നവിമുംബൈയിൽ വൻ ലഹരി വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 365 കോടി വിലവരുന്ന 72 കിലോ ഹെറോയിനാണ് നവിമുംബൈ പൊലീസ് പിടികൂടിയത്. നവ്കർ ലോജിസ്റ്റിക്സ് എന്ന കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിലായിരുന്നു ലഹരിമരുന്ന്.
പഞ്ചാബ് പൊലീസിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തതുടർന്ന് നവിമുംബൈ പൊലീസ് പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്. നവ്ഷേവ തുറമുഖം വഴിയാണ് കണ്ടെയ്നർ എത്തിച്ചത്. മാർബിൾ നിറച്ചിരുന്ന കണ്ടെയ്നറിന്‍റെ ഇരുമ്പ് വാതിലിൽ പ്രത്യേക അറയിലാണ് ലഹരിമരുന്ന് ഉണ്ടായിരുന്നത്. വാതിൽ പൊളിച്ച് പരിശോധിച്ചപ്പോൾ 168 പായ്ക്കറ്റുകളിലായി ഹെറോയിൻ കണ്ടെത്തുകയായിരുന്നു.
കോതമംഗലത്ത് ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയിൽ
കോതമംഗലത്ത് ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയിൽ. ആറ് ഗ്രാം ഹെറോയിനുമായി നെല്ലിക്കുഴിയിൽ നിന്നും അബു ചാതിക്ക് ഒവാഹിദാണ് എക്സൈസ് പിടിയിലായത്.ഒരാഴ്ചയായി അബു നിരീക്ഷണത്തിലായിരുന്നു.അൻപത് ചെറു കുപ്പികളിലായാണ് ഹെറോയിൻ പിടികൂടിയത്.അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന വിൽപന നടക്കുന്നു എന്ന രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോതമംഗലം എക്സൈസ് സംഘത്തിന്‍റെ നീക്കങ്ങൾ.
Also Read: എട്ട് വർഷത്തിനിടെ 14 തവണ നിർബന്ധിത ഗർഭഛിദ്രത്തിനിരയായി; യുവതി ആത്മഹത്യ ചെയ്തു