
പട്ന: എച്ച്ഐവി ബാധിതയായ വിധവയെ ട്രെയിനിനുള്ളില്‍ രണ്ട് പേര്‍ ക്രൂരബലാത്സംഗത്തിനിരയായി. തിങ്കളാഴ്ച രാത്രിയാണ് 22 കാരിയായ യുവതി ക്രൂരബലാത്സംഗത്തിനിരയായത്. ഗയയില്‍ പട്ന-ഭാബുവ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിനുള്ളിലാണ് സംഭവം. കൈമൂര്‍ ജില്ലയിലെ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ട്രെയിന്‍ സര്‍വീസ് അവസാനിച്ചിട്ടും ഒരു വാതിലും ജനലും അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും കണ്ടത്.
ഒരാളെ പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. രണ്ടാമത്തെയാളും കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു. ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നിവരാണ് പിടിയിലായത്. പട്നയിലേക്കാണ് പ്രതികള്‍ ടിക്കറ്റെടുത്തത്. ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായി. അവസരം മുതലെടുത്ത ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എച്ച്ഐവി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്‍ററില്‍ നിന്ന് മരുന്നുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതികള്‍ കുദ്രയില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ ട്രെയിനില്‍ തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam