കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം, പ്രതി കസ്റ്റഡിയിൽ

Published : May 30, 2023, 09:49 PM IST
കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം, പ്രതി കസ്റ്റഡിയിൽ

Synopsis

വേലഞ്ചിറ ശ്രീനിലയത്തിൽ വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്ത് ശ്രീലാലിനെ കനകക്കുന്ന് പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു

ആലപ്പുഴ : കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. വേലഞ്ചിറ ശ്രീനിലയത്തിൽ വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്ത് ശ്രീലാലിനെ കനകക്കുന്ന് പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയതായിരുന്നു വിഷ്ണു. ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം വിഷ്ണു അടക്കമുള്ളവരോട് പുറത്തുനിൽക്കാൻ  രഘു നിർദ്ദേശിച്ചു.ഇതേ തുടർന്ന് തർക്കം ഉണ്ടാവുകയും വിഷ്ണു, രഘുവിനെ മർദ്ദിക്കുകയുമായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. 

 


 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ