വീണ്ടും ദുരഭിമാനക്കൊല; ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി, മരുമകൾ ​ഗുരുതരാവസ്ഥയിൽ

Published : Apr 16, 2023, 06:30 AM ISTUpdated : Apr 16, 2023, 06:32 AM IST
 വീണ്ടും ദുരഭിമാനക്കൊല; ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി, മരുമകൾ ​ഗുരുതരാവസ്ഥയിൽ

Synopsis

മകന്‍ അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇയാൾ സമ്മതിച്ചു. സുഭാഷിന്റെ ഭാര്യ ഗുരുതരപരിക്കുകളോടെ ചികില്‍സയിലാണ്. സുഭാഷ് മൂന്നു മാസം മുൻപാണ് മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തത്. 

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. 25 വയസുള്ള സുഭാഷ് , അമ്മ കണ്ണമ്മാൾ എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സുഭാഷിന്റെ അച്ഛൻ ദണ്ഡപാണിയാണ് കൊടും ക്രൂരത കാട്ടിയത്. ഇയാൾ പോലീസ് പിടിയിലായി. 

മകന്‍ അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇയാൾ സമ്മതിച്ചു. സുഭാഷിന്റെ ഭാര്യ ഗുരുതരപരിക്കുകളോടെ ചികില്‍സയിലാണ്. സുഭാഷ് മൂന്നു മാസം മുൻപാണ് മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം സുഭാഷ് വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു.  

ദമ്പതിമാര്‍ കഴിഞ്ഞദിവസം ദണ്ഡപാണിയുടെ അമ്മയായ കണ്ണമാളിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ ദണ്ഡപാണി അമ്മയുടെ വീട്ടിലെത്തി മൂവരെയും ആക്രമിക്കുകയായിരുന്നു.  കണ്ണമാളിന്റെ വീട്ടിലെത്തി മൂവരെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു. ചോരയില്‍ കുളിച്ചുകിടന്ന മൂവരെയും പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സുഭാഷിന്റെയും കണ്ണമാളിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

ദണ്ഡപാണിയും മകന്‍ സുഭാഷും തിരുപ്പൂരിലെ ബനിയന്‍ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെവെച്ചാണ് സുഭാഷും അനുഷയും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അനുഷ അന്യജാതിക്കാരിയായതിനാല്‍ ദണ്ഡപാണി വിവാഹത്തിന് സമ്മതിച്ചില്ല. പക്ഷേ, അച്ഛന്റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് സുഭാഷും അനുഷയും വീട്ടില്‍നിന്ന് മാറിതാമസിച്ചു.

ഒരുമാസത്തിനിടെ കൃഷ്ണഗിരിയില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിയത്. മൂന്നാഴ്ച മുന്‍പ് ബന്ധുവായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് 26-കാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.  

Read Also: ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി; രക്ഷിക്കാൻ ഫയർഫോഴ്സ് വേണ്ടിവന്നു

 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്