റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Published : May 20, 2022, 06:58 AM IST
റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Synopsis

ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു.അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്.

എറണാകുളം: വടുതലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്.

വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു.പിന്നാലെ

ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു.അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്.വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

പാണ്ടിക്കാട് 50 ലക്ഷത്തിന്‍റെ ഹാഷിഷ് വേട്ട; അന്വേഷണം കോയ തങ്ങളുടെ സഹായികളെ കേന്ദ്രീകരിച്ചു

മാനസികാസ്വാസ്ഥ്യമുള്ള യുവതിയോട് അരങ്ങേറിയത് കൊടുംക്രൂരത; ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ഗൂഡല്ലൂര്‍: കേരള തമിഴ്നാട് അതിർത്തിക്കടുത്തുള്ള ഗൂഡല്ലൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിൽ ആണിവർ ബലാത്സംഗം ചെയ്തതെന്ന് പോലീസ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി അൻപതുകാരിയെ ഗൂഡല്ലൂരിനടുത്തുള്ള ഗ്രാമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക നില തകരാറിലായിരുന്ന ഇവർ മൂന്ന് വർഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം. റേഷൻ കടയുടെ ഓടയിലാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ തലയിലും ദേഹത്തും മുറിവുകൾ കണ്ടെത്തി. 

പോസ്റ്റുമോർട്ടത്തിൽ ബലാത്സംഗത്തിന് ഇരയായതായും മനസ്സിലായി. തുടർന്ന് പ്രതികളെ കണ്ടെത്താൻ തേനി എസ് പി പ്രത്യകം സംഘത്തെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും ഡോഗ് സ്വാഡിനെ ഉപയോഗിച്ചും പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഗൂഢല്ലൂർ സ്വദേശിയും, കെട്ടിട നിർമാണ തൊഴിലാളികളുമായ അരവിന്ദ് കുമാർ സഹായി 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. 

സംഭവ ദിവസം മദ്യപിച്ച് സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം വച്ചപ്പോൾ കമ്പുകൊണ്ടു തലക്കടിച്ച് വീഴ്ത്തി. ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്