
താന: ഇഷ്ടമുള്ള വളകള്‍ ധരിച്ച ഭാര്യയെ തല്ലിച്ചതച്ച ഭർത്താവിനെയും ബന്ധുക്കളേയും അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്നയിടത്താണ് ഇഷ്ടമുള്ള വളകള്‍ അണിഞ്ഞതിന് യുവതി ക്രൂര മർദ്ദനത്തിനിരയായത്. 23കാരിയായ യുവതിയുടെ പരാതിയിലാണ് റാബെല പൊലീസ് ഭർത്താവിനെയും രണ്ട് ബന്ധുക്കളേയും അറസ്റ്റ് ചെയ്തത്.
പ്രദീപ് ആർക്ഡെ എന്ന 30കാരനും ബന്ധുക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഭാര്യ ആഭരണങ്ങള്‍ ധരിക്കുന്നതിനെ 30കാന്‍ വിലക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഇഷ്ടമുള്ള വളകള്‍ ധരിച്ച യുവതിയെ തിങ്കളാഴ്ച യുവാവും 50കാരിയായ ഭർതൃമാതാവും ചേർന്ന് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ബെല്‍റ്റിനുള്ള മർദ്ദനത്തിനിടെ യുവതി ധരിച്ച കുപ്പിവളകള്‍ പൊട്ടിപ്പോയി. നിലത്തിട്ട് ചവിട്ടിയും ബെൽറ്റിനുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.
പൂനെയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇവിടെ നിന്നാണ് കേസ് നവി മുംബൈയിലേക്ക് കൈമാറിയത്. മനപ്പൂർവ്വം പരിക്കേൽപ്പിച്ചതിനും ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും അനധികൃതമായി തടഞ്ഞുവച്ചതിനും അപമാനിച്ചതിനുമാണ് ഭർത്താവിനും ബന്ധുക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam