
കൊച്ചി: കൊച്ചിയിലെ ദളിത് യുവതി സംഗീതയുടെ മരണത്തിൽ മൂന്ന് പേർ അറസ്റ്റിലായ സംഗീതയുടെ ഭർത്താവ് സുമേഷ് ഇയാളുടെ അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവർ റിമാൻഡിൽ. കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകീട്ടാണ് ഭർത്താവ് സുമേഷ് കീഴടങ്ങിയത്. ഇവരെ പുലർച്ചയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സംഗീതയുടെ മരണം നടന്ന് 42 ദിവസം പിന്നിടുമ്പോഴാണ് അറസ്റ്റുണ്ടാകുന്നത്. സംഗീതയുടെ ആത്മഹത്യക്ക് ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
ജൂൺ 1 നാണ് സംഗീത ഹൈക്കോടതിയ്ക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രമണിയെയും മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് സുമേഷ് കൊച്ചി സെൻട്രൽ പൊലീസിന് മുൻപാകെ എത്തി കീഴടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam