ഭാര്യയുടെ ഗാർഹിക പീഡനം, സ്കൂൾ പ്രിൻസിപ്പാളിന് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി

Published : May 26, 2022, 04:05 PM IST
ഭാര്യയുടെ ഗാർഹിക പീഡനം, സ്കൂൾ പ്രിൻസിപ്പാളിന് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി

Synopsis

ഇയാളുടെ ആരോപണം അന്വേഷിക്കാനും സംരക്ഷണം നൽകാനും കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്

ജയ്പൂർ: ഭാര്യ പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സ്കൂൾ പ്രിൻസിപ്പാളിന് സുരക്ഷ നൽകാൻ ഉത്തരവിട്ട് കോടതി. രാജസ്ഥാനിലെ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ അജിത്ത് യാദവിനെയാണ് ഭാര്യ വീട്ടിലെ ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രം, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് 

ഇയാളുടെ ആരോപണം അന്വേഷിക്കാനും സംരക്ഷണം നൽകാനും കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അജിത്തിന്റെ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹരിയാനയിലെ സോനിപത്തിൽ സ്വദേശിയായ  യാദവിന്റെ ഭാര്യ സുമൻ യാദവ് അവരുടെ ഇളയ മകൻ നോക്കിനിൽക്കെ ഭർത്താവിനെ മർദ്ദിക്കുന്നത് വീഡിയോകളിലൊന്നിൽ കാണാം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭാര്യയുടെ മർദ്ദനം കൂടിയതായി യാദവ് പറഞ്ഞു. തുടർന്ന് തെളിവെടുപ്പിനായി ഇയാളുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിലാണ് ക്രൂര മർദ്ദനം വ്യക്തമാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്