'അമ്മയ്ക്ക് സുഖമില്ല, വീട്ടിലേക്ക് വാ'; അച്ഛന്‍റെ ഫോൺ, ഓടിയെത്തിയ മകൻ ഞെട്ടി, മുന്നിൽ മരിച്ച് കിടക്കുന്ന അമ്മ

Published : Nov 18, 2023, 10:45 AM ISTUpdated : Nov 18, 2023, 10:54 AM IST
'അമ്മയ്ക്ക് സുഖമില്ല, വീട്ടിലേക്ക് വാ'; അച്ഛന്‍റെ ഫോൺ, ഓടിയെത്തിയ മകൻ ഞെട്ടി, മുന്നിൽ മരിച്ച് കിടക്കുന്ന അമ്മ

Synopsis

പുലര്‍ച്ചെ രണ്ടരയോടെയാണ്  അമ്മിണിക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകൻ ബിജുവിന് ഫോൺ ചെയ്യുന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും എത്രയും വേഗം എത്തണമെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ബാബു മകനോട് പറഞ്ഞു.

പുൽപ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി എപിജെ നഗര്‍ കോളനിയിലെ അമ്മിണിയാണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകന ബിജുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മകനെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്ന അമ്മയെ കാണുന്നത്.

പുലര്‍ച്ചെ രണ്ടരയോടെയാണ്  അമ്മിണിക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകൻ ബിജുവിന് ഫോൺ ചെയ്യുന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും എത്രയും വേഗം എത്തണമെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ബാബു മകനോട് പറഞ്ഞു. ഉടനെ തന്നെ ബിജു താമസ സ്ഥലത്ത് നിന്നും തിരിച്ചു. വീട്ടിലെത്തിയ ബിജു കാണുന്നത് അമ്മ മരിച്ച് കിടക്കുന്നതാണ്. കഴിഞ്ഞ രാത്രി അമ്മിണിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നതായി അയൽവാസികളും നാട്ടുകാരും പറയുന്നു. മകൻ വിവരമറിയിച്ചതനുസരിച്ച്  പുൽപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണന്‍, എസ്.ഐ. സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അമ്മിണിയുടെ ഭർത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More : പൊലീസ് കൈകാണിച്ചു, നിർത്താതെ പോയ വിദ്യാർത്ഥിയെ പിന്നാലെ കൂടി പൊക്കി തല്ലിച്ചതച്ചു; പൊലീസുകാർക്കെതിരെ നടപടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്