
മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ്, ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സുരേഷും ഭാര്യ രമണിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ മർദ്ദനത്തിനിടെയിലാണ് യുവതി കൊല്ലപ്പെട്ടത്. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ശരീരത്തിന്റെ മറ്റിടങ്ങളിലും ചതവുകളുണ്ട്.
മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. കൊലപാതക വിവരം അയൽവാസികളാണ് പൊലീസിൽ അറിയിച്ചത്. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മലപ്പുറത്ത് നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.
കൂറുമാറിയ സുനിൽ കുമാറിന്റെ കാഴ്ച പരിശോധിപ്പിച്ച് കോടതി, പിന്നാലെ പിരിച്ച് വിട്ട് വനംവകുപ്പ്
വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു
തൃശൂർ ഒല്ലൂരിൽ കള്ളുഷാപ്പിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി സ്വദേശി 41 വയസുള്ള ജോബി ആണ് മരിച്ചത്. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലെ കള്ളുഷാപ്പിൽ ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. വാക്കുതർക്കത്തിനിടെയാണ് ആക്രമണം. ജോബിയെ കുത്തിയ വരന്തരപ്പിള്ളി സ്വദേശി രാഗേഷിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി
ജോബിയെ പ്രതി കത്തികൊണ്ട് നെഞ്ചത്തും, പുറത്തും കുത്തുകയായിരുന്നു. രക്തം വാർന്ന് കിടന്ന ഇയാളെ ആക്സ് പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ ജോബി മരണപ്പെടുകയായിരുന്നു. വരന്തരപ്പിള്ളി സ്വദേശിയായ പ്രതി വല്ലച്ചിറയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇയാള്‍ മോഷണം, വധശ്രമം ഉള്‍പ്പടെ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രാഗേഷിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam