മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞിനൊപ്പം ഹോസ്റ്റലില്‍ അഭയം തേടിയ യുവതിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ

By Web TeamFirst Published Aug 19, 2019, 3:45 PM IST
Highlights

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തായത്

റായ് പൂര്‍: മൂന്നുമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനൊപ്പം ഹോസ്റ്റലില്‍ എത്തിയ ശുചീകരണത്തൊഴിലാളിയായ യുവതിക്ക് ക്രൂരമര്‍ദ്ദനം. ഛത്തിസ്‌ഗഡിലെ ഒരു ഹോസ്റ്റലില്‍ അഭയം തേടിയെത്തിയ യുവതിക്കാണ് മനുഷ്യമനസിനെ മരവിപ്പിക്കുന്ന രീതിയിലുള്ള അതിക്രമം നേരിടേണ്ടി വന്നത്. 

ജനക്പൂരിലെ ബാര്‍വാനി കാന്യാ ആശ്രം ഹോസ്റ്റലിലെ സൂപ്രണ്ടായ സുമിളാസിംഗിന്‍റെ ഭര്‍ത്താവ് രംഘ്‍ലാല്‍ സിംഗാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സുമിളാസിംഗിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തായത്. ആഗസ്റ്റ് 10 നാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദമ്പതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

ഹോസ്റ്റല്‍ വിട്ട് പോകാന്‍ യുവതിയോട് ആവശ്യപ്പെടുന്നതും അവര്‍ നിഷേധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ രംഘ്‍ലാല്‍ യുവതിയെ കട്ടിലിന് മുകളിലേക്ക് തള്ളിയിടുകയും നിലത്തേയ്ക്ക് തള്ളിയിട്ട ശേഷം റൂമിന് പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

വീഡിയോ 

Chhattisgarh:Ranglal Singh,husband of School Superintendent Sumila Singh misbehaved with a cleaner at Barwani Kanya Ashram in Korea, after she took shelter at students' hostel with her 3-month-old baby.Police says,“FIR filed.Probe on.Accused will be arrested soon.” (18.08) pic.twitter.com/NFayVvh8GZ

— ANI (@ANI)
click me!