
ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിൽ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി ഷാദുദ്ദിൻ മാലിക്കാണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർത്ഥിയായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും പിടികൂടിയിട്ടുണ്ട്. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേർക്ക് 18 വയസ് മാത്രമാണ് പ്രായം. രാജ്യത്തെ നടുക്കിയ ക്രൂര കൃത്യം നടന്ന ബെൻസ് കാറിന്റെ രജിസ്ട്രേഷൻ ടിആർഎസ് നേതാവിന്റെ പേരിലാണ്. സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതായി ഇന്നലെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എംഎൽഎയുടെ മകൻ ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പക്കുകയായിരുന്നു.
പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. രാഷ്ട്രീയ, സമുദായ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് അഞ്ച് പേരും. എഐഎംഐഎം എംഎല്‍എയുടെ മകനും ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചു. മറ്റ് മൂന്ന് പേര്‍ ഹൈദരാബാദിലെ ബിസിനസുകാരുടെ മക്കളാണ്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പീഡനം നടന്ന ആഡംബര കാറ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ എംഎല്‍എയുടെ മകന് കേസില്‍ ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ എംഎല്‍എയുടെ മകനും സംഘത്തിനുമൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്‍റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിച്ചു.
പൂപ്പാറ കൂട്ടബലാത്സംഗ കേസ്, സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെയും പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്
ഇടുക്കി: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ച് ഇവർ നേരത്തെ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൗൺസിലിംഗിൽ പെൺകുട്ടി നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്കിരുന്നു. നാല് പേർ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടി മൊഴി നല്കിയിരിയ്ക്കുന്നത്. ശിവ, സുഗന്ത്, സാമുവൽ എന്നിവരെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ഫൊറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
പൂപ്പാറ ബലാത്സംഗ കേസ്; അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം
ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോഴാണ് ആറംഗ സംഘം സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഖജനാപ്പാറയിലെ തോട്ടംതൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.