17കാരിയെ പരിചയപ്പെട്ടത് സോഷ്യല്‍മീഡിയയിലൂടെ, വീട്ടിലെത്തി പീഡനം; ഒടുവില്‍ 19കാരന്‍ പിടിയില്‍

Published : Apr 02, 2024, 06:41 PM IST
17കാരിയെ പരിചയപ്പെട്ടത് സോഷ്യല്‍മീഡിയയിലൂടെ, വീട്ടിലെത്തി പീഡനം; ഒടുവില്‍ 19കാരന്‍ പിടിയില്‍

Synopsis

സംഭവത്തില്‍ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ കഞ്ഞിക്കുഴി പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. വീണ്ടും സ്ഥലത്ത് എത്തിയപ്പോഴാണ് പിടികൂടിയത്.

ഇടുക്കി: സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസില്‍ വാഗമണ്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. വാഗമണ്‍ പശുപ്പാറ പുതുവീട്ടില്‍ മനു (19) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. 

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ പതിനേഴുകാരിയെ ഒരു വര്‍ഷക്കാലമായി പല തവണ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇടയ്ക്കിടെ ഇയാള്‍ കഞ്ഞിക്കുഴിയിലെ 17കാരിയുടെ വീട്ടിലെത്തിയാണ് പീഡനം തുടര്‍ന്നത്. സംഭവത്തില്‍ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ കഞ്ഞിക്കുഴി പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയില്‍ എത്തിയ ഇയാളെ തന്ത്രപൂര്‍വ്വം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൊള്ളും ചൂടില്‍ ആശ്വാസ മഴയെത്തുന്നു; ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ