കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, പ്രതിയായ സഹപാഠി ഒളിവിൽ

Published : Apr 02, 2021, 11:49 AM ISTUpdated : Apr 02, 2021, 11:57 AM IST
കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, പ്രതിയായ സഹപാഠി ഒളിവിൽ

Synopsis

ഇന്നലെ പുലർച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാന സ്ഥാപനമായ ഇന്ത്യൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പീഡന പരാതി. ഇവിടുത്തെ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ വിദ്യാർത്ഥിയും യുപി സ്വദേശിയാണ്. ഇന്നലെ പുലർച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്