പാലക്കാട് അനധികൃത കളളുചെത്ത് സജീവം; എക്‌സൈസ് കണ്ണടയ്‌ക്കുന്നതായി പരാതി

By Web TeamFirst Published Sep 11, 2020, 11:21 PM IST
Highlights

പലയിടത്തും ഷാപ്പുകൾ തുറക്കുന്നില്ലെന്ന പേരിൽ ചെത്തിയിറക്കിയ കളള് കൊണ്ടുപോകാതെയിരിക്കെയാണ് അതേ പെർമിറ്റിൽ അനധികൃതമായി ഉത്പാദിപ്പിക്കുന്ന കളള് പാലക്കാടൻ അതിർത്തി കടക്കുന്നത്

പാലക്കാട്: ജില്ലയുടെ കിഴക്കൻ മേഖലയിൽ അനധികൃത കളളുചെത്ത് സജീവമാകുന്നു. പലയിടത്തും ഷാപ്പുകൾ തുറക്കുന്നില്ലെന്ന പേരിൽ ചെത്തിയിറക്കിയ കളള് കൊണ്ടുപോകാതെയിരിക്കെയാണ് അതേ പെർമിറ്റിൽ അനധികൃതമായി ഉത്പാദിപ്പിക്കുന്ന കളള് പാലക്കാടൻ അതിർത്തി കടക്കുന്നത്. എക്‌സൈസ് അധികൃതരുടെ ഒത്താശയോടെയാണ് ഇതെന്ന് ചെത്തുതൊഴിലാളികൾ പറയുന്നു.

മീനാക്ഷീപുരത്തെ കളള്ള് ചെത്തുന്ന ഒരു തോപ്പിലെ കാഴ്ചയാണിത്. കോതമംഗലം റേഞ്ചിലുളള ഷാപ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന പേരിൽ ചെത്തിയ കളള് ഇങ്ങിനെ ഒരാഴ്ചയായി പാഴാവുന്നു. ദിവസവും ശരാശരി ആയിരം ലിറ്ററിനടുപ്പിച്ച് കളള് മറിച്ചുകളയുന്ന അവസ്ഥ. ഇടനിലക്കാർ കളള് ശേഖരിച്ച് കൊണ്ടുപോകാത്തതിനാൽ കൂലിയുമില്ല. ഭക്ഷണത്തിന് പോലും വകയില്ലെന്ന് തൊഴിലാളികൾ.

അതേസമയം, തുറക്കാത്ത ഷാപ്പുകളിലേക്ക് പാലക്കാട് നിന്ന് കളള് പോകുന്ന വിവരം എക്‌സൈസ് അധികൃതർ സമ്മതിക്കുന്നു. പതിവുപോലെ ആലത്തൂരിലെ ചെക്പോസ്റ്റ് കടന്ന് കളളുവണ്ടികൾ തെക്കൻ കേരളത്തിലേക്ക് പോകുന്നുണ്ട്. ഇത് സമീപപത്തെ അനധികൃത തോട്ടങ്ങളിൽ നിന്നുളളവയാണ് ഇതെന്ന് തൊഴിലാളികൾ പറയുന്നു.

എക്‌സൈസിന് നൽകേണ്ട ലൈസൻസ് ഫീ ഉൾപ്പെടെ അനധികൃതമായി കള്ളുചെത്തുമ്പോള്‍ ലാഭിക്കാം. അംഗീകൃത തൊഴിലാളികൾക്കുളള കൂലിയും ആനുകൂല്യവും നൽകുകയും വേണ്ട. ഇത് കണക്കിലെടുത്താണ് വ്യാപകമായി അനധികൃത ചെത്ത് പുരോഗമിക്കുന്നത്. ഇക്കാര്യമറിഞ്ഞിട്ടും എക്‌സൈസ് അധികൃതർ കണ്ണടയ്ക്കുന്നെന്നാണ് ആരോപണം. 

click me!