എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published : May 16, 2024, 09:21 AM ISTUpdated : May 16, 2024, 10:31 AM IST
എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

ഇന്നലെ വൈകിട്ട് എഴേമുക്കാലോടെയാണ് കൊലപാതകം. വാക്കുതർക്കത്തിനിടെയാണ് അലൻ ബിനോയിയെ കുത്തുന്നത്

കൊച്ചി: എറണാകുളം  തോപ്പുംപടിയില്‍ കടയിൽ കയറി ജീവനക്കാരനെ കുത്തി കൊല്ലുന്ന നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ രാത്രി ഏഴേ മുക്കാലിനാണ് കടയിലെ ജീവനക്കാരനായ മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയെ അയല്‍വാസിയായ അലൻ കുത്തികൊന്നത്.

മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ നേര്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടയില്‍ ആളില്ലാത്ത നേരം നോക്കിയെത്തിയാണ് പ്രതി അലൻ ബിനോയിയെ ആക്രമിച്ചത്. കടയിലെത്തിയ അലൻ ബിനോയിയുമായി സംസാരിക്കുന്നതും വാക്കു തര്‍ക്കമുണ്ടാവുന്നതും പിന്നാലെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുന്നതും ദൃശ്യത്തില്‍ വൃക്തമാണ്.

പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തുവീണശേഷവും പലതവണ അലൻ കത്തികൊണ്ട് കുത്തി. ഇതിനുശേഷം കത്തി അരയില്‍ തിരുകിയശേഷം അലൻ തിരിച്ചുപോവുകയായിരുന്നു.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംസാരത്തില്‍ അനുകൂലമായ മറുപടി ഉണ്ടായില്ലെങ്കില്‍ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചാണ് അലൻ കത്തി കയ്യില്‍ കരുതി വന്നതെന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒ.എ.ആർ.എസ്.എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബിനോയ് സ്റ്റാൻലി.
 

ജീവനോടെ കാണാൻ കൊതിച്ച കുടുംബത്തിന് മുന്നിൽ ചേതനയറ്റ ശരീരമായി നമ്പി രാജേഷ്; മൃതദേഹം നാട്ടിലെത്തിച്ചു

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും