'വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു'; ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്കെതിരെ കേസ്

By Web TeamFirst Published May 17, 2021, 12:34 PM IST
Highlights

നാഗ്പൂരില്‍ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സില്‍ പരിശീലനക്കാലത്താണ് പ്രതി ഡോക്ടറെ പരിചയപ്പെടുന്നത്. പിന്നീട് പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ കൈമാറി.
 

നാഗ്പുര്‍: ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന കേസില്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്കെതിരെ കേസെടുത്തു. പുതുച്ചേരി സ്വദേശിയായ 35കാരനായ ഉദ്യോഗസ്ഥനാണ് പ്രതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. വാര്‍ത്താഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

നാഗ്പൂരില്‍ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സില്‍ പരിശീലനക്കാലത്താണ് പ്രതി ഡോക്ടറെ പരിചയപ്പെടുന്നത്. പിന്നീട് പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ കൈമാറി. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും തന്റെ നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. 

വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. പ്രതി ഇപ്പോള്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!