അമേരിക്കയിലെ ഷെറിന്‍ മാത്യു കൊലക്കേസ്: വെസ്‍ലി മാത്യൂസിന്‍റെ അപ്പീൽ കോടതി തള്ളി

Published : Sep 07, 2019, 12:00 AM IST
അമേരിക്കയിലെ ഷെറിന്‍ മാത്യു കൊലക്കേസ്: വെസ്‍ലി മാത്യൂസിന്‍റെ അപ്പീൽ കോടതി തള്ളി

Synopsis

അമേരിക്കയിലെ ഷെറിൻ മാത്യു കൊലക്കേസിൽ പുനർവിചാരണ വേണമെന്ന വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന്‍റെ അപ്പീൽ കോടതി തള്ളി

വാഷിങ്ടണ്‍: അമേരിക്കയിലെ ഷെറിൻ മാത്യു കൊലക്കേസിൽ പുനർവിചാരണ വേണമെന്ന വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന്‍റെ അപ്പീൽ കോടതി തള്ളി. അമേരിക്കൻ മലയാളിയായ വെസ്‍ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിലാണ് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

ജൂണിൽ നടന്ന വിചാരണയിൽ കുട്ടിയുടെ മൃതദേഹത്തിന്‍റെ ഫോട്ടോകൾ തെറ്റിദ്ധാരണയുണ്ടാക്കും വിധം പ്രോസിക്യൂഷൻ ഉപയോഗിച്ചു എന്നായിരുന്നു അപ്പീലിലെ വാദം. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് വെസ്‍ലിയുടെ അഭിഭാഷകരുടെ നീക്കം. 2017 ഒക്ടോബറിലാണ് കുട്ടിയെ ഡാലസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ