
പ്ലാസ്റ്റിക് ബാഗില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതയായി നേപ്പാള്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നേപ്പാളിലെ മധേഷ് പ്രവിശ്യയിലെ സര്‍ലാഹി ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇന്ത്യന്‍ക്കാരനായ ഹരീഷ് ചന്ദ്ര കുമാര്‍ സുദിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. ഇയാള്‍ ബീഹാര്‍ സ്വദേശിയാണ്.
ഹരീഷ് ചന്ദ്ര കുമാര്‍ സുദിയുടെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗ് പരിശോധനയ്ക്കിടെയാണ് പോലീസ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു. നവജാത ശിശുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മലങ്കാവയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രക്ത ചന്ദനം കൈവശം വച്ചതിന് കാഠ്മണ്ടുവിന് സമീപത്ത് നിന്ന് നവാവുദ്ദീന്‍ ചൌധരി (22) എന്ന മറ്റൊരു ഇന്ത്യന്‍ പൌരനെയും നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ദില്ലിയില്‍ നിന്ന് ശനിയാഴ്ച ബസിലാണ് കാഠ്മണ്ടുവിലെത്തിയത്. പോലീസ് ബസില്‍ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ നവാവുദ്ദീന്‍ ചൌധരിയുടെ ബാഗില്‍ നിന്നും 580 ഗ്രം രക്ത ചന്ദനം കണ്ടെത്തുകയായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്ത് കേസെടുത്തു.
24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങളില്‍ ഞെട്ടി ചെന്നൈ നഗരം
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ ഇന്നും ആളുകള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ നോപ്പാള്‍ തെരഞ്ഞെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമാനമായി ഇന്ത്യയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ പോലീസിന്‍റെ കൈയില്‍പ്പെടാതിരിക്കാനായി നേപ്പാളിലേക്ക് നീങ്ങുന്നു. ഇന്ത്യയും നേപ്പാളും തമ്മില്‍ വിസ നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ കുറ്റവാളികള്‍ക്ക് അതിര്‍ത്തികടക്കുന്നതിന് ഏറെ എളുപ്പമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam