വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

Published : Dec 11, 2023, 09:32 AM ISTUpdated : Dec 11, 2023, 09:34 AM IST
വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

Synopsis

സരിതയാണ് മംമ്തയെ ഹോട്ടലുടമയ്ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് അവർ സൗഹൃദത്തിലാകുകയും ബന്ധം ആരംഭിക്കുകയും ചെയ്തു.

ഇൻഡോർ: നിർബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയും ഭർത്താവും ഹോട്ടൽ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തി. ഹോട്ടൽ ഉടമ രവി ഠാക്കൂർ (42), കാമുകി സരിത ഠാക്കൂർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.  സംഭവത്തിൽ പ്രതികളായ മംമ്ത (32), നിതിൻ പവാർ (35) എന്നിവരെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ ശർമ്മ പറഞ്ഞു.  

ശനിയാഴ്ച എയ്‌റോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്.  രവി ഠാക്കൂറിനെയും സരിത താക്കൂറിനെയും വീട്ടിൽ വച്ച് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും വസ്ത്രങ്ങൾ അഴിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടതെന്നും പൊലീസ് പറഞ്ഞു. 

Read More..... ഷബ്നയുടെ ആത്മഹത്യ;' ഭർത്താവിന്‍റെ ബന്ധുക്കൾ പണവും സ്വാധീനവുമുള്ളവര്‍', അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

സരിതയാണ് മംമ്തയെ ഹോട്ടലുടമയ്ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് അവർ സൗഹൃദത്തിലാകുകയും ബന്ധം ആരംഭിക്കുകയും ചെയ്തു. ഇവരുടെ ബന്ധം ഭർത്താവ് നിതിൻ അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് മംമ്ത രവി ഠാക്കൂറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ സമ്മതിച്ചില്ല. ഇവരുടെ സ്വകാര്യ വീഡിയോ ഉപയോഗിച്ച് മംമ്തയെ ബന്ധം തുടരാൻ രവി ഠാക്കൂർ നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് മംമ്ത താക്കൂറിനെ സരിതയുടെ വീട്ടിലേക്ക് വിളിച്ചു. അവിടെ വെച്ച് മംമ്തയും ഭർത്താവും ചേർന്ന് ആദ്യം സരിതയെ കൊലപ്പെടുത്തുകയും പിന്നീട് ഹോട്ടലുടമയെ ആക്രമിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വാളും കത്തിയും കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്