ഇറാനിയൻ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിൽ

Published : Nov 12, 2020, 09:07 AM ISTUpdated : Nov 12, 2020, 09:15 AM IST
ഇറാനിയൻ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിൽ

Synopsis

ദില്ലി മുതൽ കേരളം വരെ സ്ഥലങ്ങളിൽ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന നാല് ഇറാനിയൻ പൗരൻമാരാണ് പിടിയിലായത്. മ്യാൻമാർ, നേപ്പാൾ എന്നിവിടങ്ങളിൽ സംഘം മോഷണം നടത്തിയിരുന്നു. 

തിരുവനന്തപുരം: ഇറാനിയൻ മോഷണ സംഘം തലസ്ഥാനത്ത് പിടിയിൽ. ദില്ലി മുതൽ കേരളം വരെ സ്ഥലങ്ങളിൽ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന നാല് ഇറാനിയൻ പൗരൻമാരാണ് പിടിയിലായത്. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സംഘത്തെ കൻ്റോമെൻ്റ് സി ഐയാണ് കസ്റ്റഡിയിലെടുത്തത്. 

രാജ്യാന്തര മോഷണ സംഘമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ചേർത്തല കടയിൽ നിന്നും 35,000 സംഘം മോഷ്ടിച്ചിരുന്നു. ഈ കേസിൽ ചേർത്തല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ മണി എക്ഞ്ചേഞ്ച് സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കിയുന്നതായി പൊലീസ് പറയുന്നു. മ്യാൻമാർ, നേപ്പാൾ എന്നിവിടങ്ങളിൽ സംഘം മോഷണം നടത്തിയിരുന്നു. കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം വൻ മോഷണം നടത്തി. ജനുവരി മുതൽ ഇറാനിയൻ സംഘം ഇന്ത്യയിൽ മോഷണം നടത്തിയെന്നും പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്