
മലപ്പുറം: വളാഞ്ചേരിയില്‍ കൊവിഡ് രോഗിക്ക് പരിശോധനാഫലം നെഗറ്റീവെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ലബോറട്ടറി പൊലീസ് അടപ്പിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലബോറട്ടറി ഉടമക്കെതിരെ പൊലീസ് കേസെടുത്തു.
വളാഞ്ചേരി കൊളമംഗലത്ത് പ്രവർത്തിക്കുന്ന അർമ ലാബോറട്ടറിയാണ് പൊലീസ് സീൽ ചെയ്തത്. ഈ മാസം പരിനാലാം തിയതി തൂത സ്വദേശിയായ വ്യക്തി കൊവിഡ് പരിശോധനക്കായി അർമ ലബോറട്ടറിയെ സമീപിച്ചിരുന്നു.
ഇദ്ദേഹത്തിന്‍ നിന്ന് സ്വീകരിച്ച സ്രവം കോഴിക്കോടുള്ള മൈക്രോ ഹെൽത്ത് ലബോററ്ററിക്ക് പരിശോധനക്കയക്കാതെ നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നൽകുകയായിരുന്നു ലബോറട്ടറി ഉടമ സുനില്‍ സാവത്ത് ചെയ്തത്.
പരിശോധനഫലമെന്ന നിലയില്‍ പണം ഈടാക്കുകയും ചെയ്തു. തൂത സ്വദേശിക്ക് കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കൊവിഡ് രോഗിയുടെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്.
ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam