
കോട്ടയം : കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായ കൊലക്കേസ് പ്രതി ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ജയില്‍ മാറ്റം. ജയില്‍ ചാട്ടത്തിന് പ്രത്യേക കേസും ബിനുമോനെതിരെ ചുമത്തിയിട്ടുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലേക്ക് ബിനുമോനെ മാറ്റാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ചട്ടം.
യുവാവിനെ കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ ബിനുമോന്‍ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. രാത്രിയോടെ ബിനുമോനെ വീടിനു പരിസരത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയിലില്‍ ശാന്തശീലനായി കാണപ്പെട്ടിരുന്ന ബിനുമോന്‍ ജയില്‍ ചാടിയത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിരുന്നു. മക്കളെ കാണാനാവാത്തതിന്‍റെ വിഷമത്തിലാണ് ജയില്‍ ചാടിയത് എന്നാണ് ബിനുമോന്‍ പൊലീസിന് നല്‍കിയ മൊഴി. പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മകനും മകളുമാണ് ബിനുവിനുളളത്. ജയില്‍ ചാടുന്നതിന് തലേന്ന് ജയിലിലെ ഫോണില്‍ നിന്ന് മക്കളെ വിളിക്കാന്‍ ബിനുമോന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ഇതാണ് ജയില്‍ ചാടാനുണ്ടായ പ്രകോപനമെന്ന് ബിനുമോന്‍ പറഞ്ഞു. ബിനുമോന്‍റെ ഭാര്യ വിദേശത്താണ്. ഷാന്‍ എന്ന യുവാവിനെ കൊന്ന കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍. കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോഴുളളത് സെന്‍ട്രല്‍ ജയിലിലാണ്.
യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി
ടെറസ് വൃത്തിയാക്കാന്‍ കയറിയ വയോധികന് ടെറസില്‍ വീണു; രക്ഷകരായി പൊലീസും ഫയര്‍ഫോഴ്സും
പാലാ: വീടിന്റെ ടെറസിന് മുകളില്‍ ചപ്പുചവറുകള്‍ അടിച്ചുവാരാന്‍ കയറിയ മദ്ധ്യവയ്‌സക്കന്‍ പായലില്‍ തെന്നി വീണ് പരിക്കുപറ്റി. ടെറസില്‍ കുടുങ്ങിയ കുടുങ്ങിയ മദ്ധ്യവയസ്‌കനെ പോലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ചേറ്റുകുളം വൈക്കത്തുമല തെക്കേകുന്നുംപാറയില്‍ റ്റി.സി. തോമസ്(65) ആണ് പരിക്കുപറ്റി ടെറസില്‍ കുടുങ്ങിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വീഴ്ച്ചയില്‍ തലയിടിച്ച് വീണ തോമസിന് ബോധം നഷ്ടപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ തോമസിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കോണിയിലൂടെ താഴെ ഇറക്കുവാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് രാമപുരം എസ്.ഐ. അരുണ്‍ കുമാറിന്റെ നേതൃത്വത്തലുള്ള പോലീസും, കൂത്താട്ടുകുളത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരോടൊപ്പം വല ഉപയോഗിച്ചാണ് തോമസിനെ താഴെയിറക്കിയത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.