
ബെംഗളുരു: കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് അച്ഛനെയും മകനെയും ആൾക്കൂട്ടം മർദ്ദിച്ച് അവശരാക്കി. കർണാടകത്തിലെ കലബുർഗി ജില്ലയിലെ അഫ്സൽപുർ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. ജ്യോതിഷികളായ അച്ഛനും മകനുമാണ് മർദ്ദനമേറ്റത്.
യാത്രക്കിടെ ഗ്രാമത്തിൽ കുറച്ച് സമയം വാഹനം നിർത്തി ഇറങ്ങിയ ഇരുവരും ഇവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മിഠായി നൽകി. ഇത് കണ്ടുനിന്ന ഗ്രാമവാസികൾ ഇരുവരും കുട്ടികളെ കടത്താൻ എത്തിയവരാണെന്ന് ആരോപിച്ച് മർദ്ദിക്കാനും തുടങ്ങി.
പൊലീസെത്തിയപ്പോഴാണ് നാട്ടുകാർ ഇരുവരെയും മർദ്ദിക്കുന്നത് നിർത്തിയത്. കഴിഞ്ഞ വർഷം ഗൂഗിളിൽ എഞ്ചിനീയറായിരുന്ന ഒരാളെ കർണാടകത്തിലെ ബിദാറിൽ കുട്ടിക്കടത്താരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam