ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

Published : May 07, 2024, 09:35 PM IST
ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

Synopsis

ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിപ്പാട്: ടെമ്പോയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശികളായ അസ്ലം (26), ഷെഫീക്ക് (33)) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ദേശീയപാതയില്‍ കരുവാറ്റ ഹൈസ്‌കൂളിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്കും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റി വന്ന ടെമ്പോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

'കപ്പലുകളെ തകർക്കുന്ന ബോംബ് കണ്ടെത്തും, ആശയക്കുഴപ്പത്തിലാക്കും'; 'മാരീച്' നാവികസേനയ്ക്ക് കൈമാറിയെന്ന് മന്ത്രി
 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്